Advertisement

നവമാധ്യമങ്ങളിലെ സ്ത്രീവിരുദ്ധത; ഐടി നിയമ പരിഷ്കരണത്തിന് നടപടികളുമായി ദേശീയ വനിതാ കമ്മീഷൻ

December 4, 2020
Google News 2 minutes Read
NCW IT Act women

ഐടി നിയമ പരിഷ്കരണത്തിന് നടപടികളുമായി ദേശീയ വനിതാ കമ്മീഷൻ. നവമാധ്യമങ്ങളിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ നടപടികൾ ശുപാർശ ചെയ്യും. നവമാധ്യമങ്ങളിലെ സ്ത്രി വിരുദ്ധ പരാമർശങ്ങൾക്കും പ്രചരണത്തിനും കർശന ശിക്ഷയ്ക്ക് ശുപാർശ ചെയ്യും. ഐടി നിയമത്തിലെ വകുപ്പ് 67 , 67 A വകുപ്പുകളിൽ കർശന വ്യവസ്ഥ ഉൾപ്പെടുത്താൻ നിർദ്ദേശിയ്ക്കും.

വനിതാ കമ്മീഷൻ നിയമിച്ച ഒരു പാനൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളാണ് ഇവ. ഐടി ആക്ട് പരിഷ്കരിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ചുവടുപിടിച്ചാണ് വനിതാ കമ്മീഷൻ്റെ നീക്കം. വനിതാ നിയമം ആണെങ്കിലും ഐടി ആക്ട് ആണെങ്കിലും സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കഴിയുന്നതാവണമെന്ന് പാനൽ അഭിപ്രായപ്പെട്ടു.

Story Highlights NCW conducts consultation on amending IT Act to protect women better online

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here