ആദ്യ ടി-20: സഞ്ജുവിന്റെ സാധ്യതകൾ

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടി-20 മത്സരം ഇന്ന് നടക്കും. കാൻബറയിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.40 നാണ് മത്സരം. ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയിട്ടുണ്ടെങ്കിലും ഫൈനൽ ഇലവനിൽ എത്തുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. എന്നാൽ സഞ്ജു ടീമിലെത്താൻ നേരിയ സാധ്യത മാത്രമേ കാണുന്നുള്ളൂ.
Read Also : ഹർദ്ദിക് പാണ്ഡ്യ 2.0; ഓസീസ് പര്യടനം സമ്മാനിച്ച മാണിക്യം
ശിഖർ ധവാൻ, ലോകേഷ് രാഹുൽ സഖ്യം ഓപ്പൺ ചെയ്യുമെന്നത് ഉറപ്പാണ്. ഏകദിന പരമ്പര നഷ്ടപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ ഒരു റിസ്ക് എടുക്കാൻ ഇന്ത്യ തയ്യാറാവില്ല. മൂന്നാം നമ്പറിൽ കോലിയും നാലാം നമ്പറിൽ ശ്രേയാസും ഉറപ്പ്. അഞ്ചാം നമ്പരിലാണ് സഞ്ജുവിൻ്റെ സാധ്യത. മനീഷ് പാണ്ഡെയാണ് മലയാളി താരത്തിനു വെല്ലുവിളി ഉയർത്തുക. ന്യൂസീലൻഡ് പര്യടനത്തിലെ മികച്ച പ്രകടനം മനീഷിന് തുണയാകുമെന്നാണ് വിലയിരുത്തൽ. ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും കൂറ്റൻ ഷോട്ടുകൾ കളിക്കാനും ഒരുപോലെ കഴിയുന്ന താരത്തെ മറികടന്ന് സഞ്ജു എത്താനുള്ള സാധ്യത വളരെ വിരളമാണ്. അതല്ലെങ്കിൽ ബാറ്റിംഗ് ഡെപ്തിനെ അപ്പാടെ വിശ്വസിച്ച് ഫിനിഷിംഗ് ഡ്യൂട്ടി സഞ്ജുവിനു നൽകാൻ കോലി തയ്യാറാവണം. ന്യൂസീലൻഡിനെതിരെ സൂപ്പർ ഓവറിൽ താരത്തെ ഇറക്കി അങ്ങനെയൊരു വിശ്വാസം തനിക്കുണ്ട് എന്ന് തെളിയിച്ചയാളാണ് കോലി. അതുകൊണ്ട് തന്നെ ആ സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ, ടാക്ടിക്കലി ചിന്തിക്കുമ്പോൾ സഞ്ജു ഇന്ന് പുറത്തിരിക്കും.
അഞ്ചാം നമ്പറിൽ ഇറങ്ങിയാൽ തന്നെ സഞ്ജു തിളങ്ങുമെന്നും തോന്നുന്നില്ല. നാച്ചുറലി ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാനായ സഞ്ജു തൻ്റെ ഗെയിം അഗ്രസീവാക്കി മാറ്റിയെടുത്താണ്. അതുകൊണ്ട് തന്നെ ഒരു ഫിനിഷർ റോളിൽ സഞ്ജു എത്രത്തോളം മികച്ചു നിൽക്കും എന്നത് ചോദ്യ ചിഹ്നമാണ്.
Story Highlights – sanju samson’s possibility in india vs australia t-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here