മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ഒരിടത്തുമാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
നാലിടത്ത് കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‍പൂരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു.
30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്‍പൂര്‍. കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പിതാവ് ഗംഗാധർ റാവു ഫഡ്നാവിസ് എന്നിവരുടെ ശക്തികേന്ദ്രമാണ് നാഗ്പൂർ. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതും നാഗ്പൂരിലാണ്.
Story Highlights – Maharashtra, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here