തിരുവനന്തപുരം ജില്ലയിൽ ഗ്യാസ് ഏജൻസികളിലും ഗോഡൗണുകളിലും ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന; ട്വന്റിഫോർ ഇംപാക്ട്

തിരുവനന്തപുരത്ത് ഗ്യാസ് ഏജൻസികളിലും ഗോഡൗണുകളിലും ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. ഗാർഹികോപയോഗത്തിനുളള പാചകവാതക സിലിണ്ടറുകളിൽ തൂക്കക്കുറവെന്ന ട്വന്റിഫോർ വാർത്തയെത്തുടർന്നാണ് നടപടി. പരിശോധനയിൽ ക്രമക്കേടുകൾ ബോധ്യപ്പെട്ടതായും നടപടി സ്വീകരിക്കുമെന്നും ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഗാർഹികാവശ്യത്തിന് വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളിലെ അളവ് തൂക്ക ക്രമക്കേട് സംബന്ധിച്ച ട്വന്റിഫോർ വാർത്തക്ക് പിന്നാലെയാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ഗ്യാസ് ഏജൻസികളിലും ഗോഡൗണുകളിലും പരിശോധന നടത്തിയത്. സിലിണ്ടറുകളുടെ തൂക്കമാണ് പ്രധാനമായും പരിശോധിച്ചത്.
സിലിണ്ടറുകൾ വിതരണത്തിനായി എത്തിക്കുന്ന വാഹനങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. പലവിധ ക്രമക്കേടുകൾ പരിശോധനയിൽ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ വരുംദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Story Highlights Legal Metrology Department inspects gas agencies and godowns in Thiruvananthapuram district; Twenty Four Impact

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top