രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ക്യാമ്പസിന് ഗോൾവാൾക്കറിന്റെ പേര് നൽകുന്നത് ഉചിതമെന്ന് പൊൻ രാധാകൃഷ്ണൻ

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാം ക്യാമ്പസിന് ആർഎസ്എസ് സർസംഘ ചാലക് ഗോൾവാൾക്കറിന്റെ പേരിടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ സങ്കുചിതമായി കാണേണ്ടതില്ലെന്ന് മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ.

ഗോൾവാൾക്കർ ദേശീയവാദിയാണ്. ഗോൾവാൾക്കറിന്റെ പേര് ക്യാമ്പസിന് നൽകുന്നത് ഉചിതമായ തീരുമാനമെന്നും പൊൻ രാധാകൃഷ്ണൻ വ്യക്തമാക്കി. എല്ലാത്തിനും വർഗീയ നിറം നൽകാൻ ശ്രമിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു പൊൻ രാധാകൃഷ്ണൻ.

അതേസമയം, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് ആചാര്യൻ എംഎസ് ഗോൾവാൾക്കറിന്റെ പേര് നൽകാനുള്ള നീക്കത്തിനെതിരെ എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. വർഗീയത എന്ന രോഗം പരത്തിയല്ലാതെ ഗോൾവാൾക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളതെന്ന് ശശി തരൂർ ചോദിച്ചു. ഗോൾവാൾക്കറിന്റെ പേരു നൽകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര തീരുമാനത്തെ സിപിഐഎം നേതാക്കളും എതിർത്തു.

Story Highlights Pon Radhakrishnan says Golwalkar’s name appropriate for Rajiv Gandhi Center for Biotechnology campus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top