ആശ്വസിക്കാം; രാജ്യത്ത് കൊവിഡ് രോഗമുക്തി ഉയരുന്നു

രാജ്യത്തിന് ആശ്വാസമായി കൊവിഡ് രോഗമുക്തി ഉയരുന്നു. ആകെ രോഗ മുക്തർ 94.2 ശതമാനമായി. തുടർച്ചയായി ആറാം ദിവസം രാജ്യത്തെ പ്രതിദിന കേസുകളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. ആകെ കേസുകൾ 96 ലക്ഷം കടന്നു.

നിലവിൽ ചികിൽസയിലുള്ളത് നാല് ലക്ഷം രോഗികൾ മാത്രമാണ്. മഹാരാഷ്ട്രയിൽ 4,922 ഉം ഡൽഹിയിൽ 3,419 പുതിയ കേസുകൾ സ്ഥിരീകരിച്ചു. പ്രതിദിന രോഗവ്യാപനത്തിൽ കേരളം തന്നെയാണ് മുന്നിൽ. തമിഴ്‌നാട്ടിൽ 1,366 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കർണാടകയിൽ 1,325 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.ബംഗാൾ 3,175 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെരോഗികളുടെ എണ്ണം 5 ലക്ഷത്തോടടുത്തു.

Story Highlights covid cure is on the rise in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top