കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം

Family complains of missing BJP candidate in Kollam

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്നു കാട്ടി കുടുംബം കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി. സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായത്. അതിനു ശേഷം ഇടതുമുന്നണിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു.എന്നാല്‍ സംഭവവുമായി ഒരു ബന്ധവും ഇല്ലെന്ന് ഇടതു മുന്നണി നേതൃത്വം പ്രതികരിച്ചു.

Story Highlights Family complains of missing BJP candidate in Kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top