ഒരു എംഎൽഎ കൂടി പിന്തുണ പിൻവലിച്ചു; ഹരിയാനയിലെ ബിജെപി – ജെജെപി സഖ്യസർക്കാരിന് മേൽ രാഷ്ട്രീയ സമ്മർദ്ദമേറുന്നു

Haryana MLA withdraw support

ഡൽഹിയിൽ കർഷക പ്രതിഷേധം ശക്തമാകുന്നതിനിടെ ഹരിയാനയിലെ ബിജെപി – ജെജെപി സഖ്യസർക്കാരിന് മേൽ രാഷ്ട്രീയ സമ്മർദ്ദമേറുന്നു. സർക്കാരിനെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര എം.എൽ.എകൂടി പിന്തുണ പിൻവലിച്ചു. നിലോഖേരി ധരംപാൽ ഗോണ്ടേറാണ് മനോഹർലാൽ ഖട്ടർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. നേരത്തെ സ്വതന്ത്ര എംഎൽഎ സോംഭീർ സംഗ്‌വാനും പിന്തുണ പിൻവലിച്ചിരുന്നു.

സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭുപീന്ദർ സിംഗ് ഹൂഡ വ്യക്തമാക്കി. കർഷക പിന്തുണയുള്ള ജെജെപിക്ക് കർഷക പ്രതിഷേധം കണ്ടില്ലെന്ന നടിക്കാനാവില്ല. പാർട്ടിയിലെ നിരവധി നേതാക്കൾ പരസ്യമായി തന്നെ കർഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ജെജെപിയുടെ കർണാൽ അദ്ധ്യക്ഷൻ ഇന്ദർജിത് സിംഗ് ഗൊരായ തിക്രി അതിർത്തിയിലെ കർഷക സമരത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി.

Read Also : കർഷക സമരത്തിന് പിന്തുണ; വിവാഹപന്തലിലേക്ക് ട്രാക്ടർ ഓടിച്ച് വരൻ

കർഷകരും കേന്രവുമായി നടത്തിയ മൂന്ന് ചർച്ചകളും പരാജയപ്പെട്ടിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് കേന്ദ്ര സർക്കാർ. കാർഷിക നിയമത്തിൽ എട്ട് ഭേദതഗതികൾ വരുത്താമെന്ന് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിരുന്നു. എന്നാൽ ഭേദഗതികൾ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കർഷകർ പറഞ്ഞു. ഭേദഗതി അംഗീകരിക്കാൻ തയാറല്ലെന്നും കർഷക സംഘടനകൾ കൂട്ടിച്ചേർത്തു. ഇരുവിഭാ​ഗവും സമവായത്തിലെത്താതെ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജയമായത്. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും.

Story Highlights Political pressure rises in Haryana: MLA says will withdraw support

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top