Advertisement

സത്യജിത് വിശ്വാസ് കൊല കേസ്; ബിജെപി ദേശീയ വൈസ് പ്രസിഡന്റിനെ പ്രതി ചേർത്ത് പശ്ചിമ ബംഗാൾ പൊലീസ്

December 6, 2020
Google News 2 minutes Read

തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ വൈസ് പ്രസിഡന്റിനെ പ്രതി ചേർത്ത് പശ്ചിമ ബംഗാൾ പൊലീസ്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ പേരും ഉൾപ്പെടുത്തി. രണഘട്ടിലെ എസിജെഎം കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ മുകുൾ റോയ്‌ക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഇനി എത്ര നാൾ ഇങ്ങനെ പൊലീസിനെ മമത രാഷ്ട്രീയ ചട്ടുകമാക്കും എന്ന് കാണാം എന്ന് ബി.ജെ.പി പ്രതികരിച്ചു.

തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ഇന്നാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ പേരും ബിജെപി എം.പി ജഗന്നാഥ് സർക്കാരിന്റെ പേരും കുറ്റപത്രത്തിൽ പൊലീസ് ഉൾപ്പെടുത്തി. ഇവരുൾപ്പടെ ആകെ അഞ്ചുപേരെയാണ് കുറ്റപത്രം അനുസരിച്ച പ്രതികൾ. ‘തനിക്കെതിരേ 44 കേസുകൾ ഇതുവരെ മമത എടുത്തതായും ഇക്കാര്യത്തിൽ ഒരാങ്കയും തനിയ്ക്ക് ഇല്ലെന്നും മുകൾ റോയ് പ്രതികരിച്ചു.

തന്നെ അറസ്റ്റ് ചെയ്യാൻ മുകൾ റോയ് ബംഗാൾ പൊലീസിനോട് ആവശ്യപ്പെട്ടു. ഈ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ മുകൾ റോയിയെ നേരത്തെ സംസ്ഥാന സിഐഡി ചോദ്യം ചെയ്തിരുന്നു. കൊൽക്കത്ത കോടതി റോയ്ക്ക് മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. ബിജെപി നേതാക്കൾക്ക് എതിരായ കേസുകൾ പ്രതിപക്ഷത്തെ അടിച്ചമർത്താനുളള മുഖ്യമന്ത്രി മമത ബാനർജിയുടെ ഗൂഡാലോചന ആണെന്ന് ബിജെപി പ്രതികരിച്ചു. മമതയ്ക്ക് ഇനി എത്രനാൾ ഇതിന് സാധിയ്ക്കും എന്ന് നമുക്ക് കാണാം എന്നായിരുന്നു ബിജെപി ബംഗാൾ അധ്യക്ഷന്റെ പ്രതികരണം.

അതേസമയം, നരഹത്യ ആസൂത്രണം ചെയ്തിട്ട് രാഷ്ട്രീയക്കാരനാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് മുകൾ റോയ് ശ്രമിയ്ക്കുന്നതെന്ന് തൃണമുൾ കുറ്റപ്പെടുത്തി. അഴിയെണ്ണെണ്ട തെറ്റ് ചെയ്ത റോയിയെ സുഖവാസത്തിനനയ്ക്കാൻ സാധിയ്ക്കില്ലെന്നും തൃണമുൾ വക്താവ് പ്രതികരിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനായിരുന്നു കൃഷ്ണഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്നുളള തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഫുൽബാരി പ്രദേശത്തെ ഒരു പ്രാദേശിക ക്ലബിന്റെ സരസ്വതി പൂജയിൽ പങ്കെടുക്കവേ ആയിരുന്നു സംഭവം.

Story Highlights Satyajit Vishwas murder case; West Bengal Police nab BJP national vice-president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here