സുല്‍ത്താന്‍ ബത്തേരിയില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം തുടര്‍കഥയാകുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ സമാനരീതിയിലുളള അഞ്ച് വലിയ മോഷണങ്ങളാണ് പ്രദേശത്ത് നടന്നത്. നൂല്‍പ്പുഴ അമ്പലവയല്‍ സ്റ്റേഷന്‍ പരിധികളിലും സമാനരീതിയില്‍ മോഷണം നടക്കുന്നുണ്ട്. ഒരേസംഘമാകാം എല്ലാ മോഷണത്തിനും പിന്നിലെന്നാണ് പൊലീസ് നിഗമനം.
അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം. കഴിഞ്ഞ തിങ്കളാഴ്ച ചിത്രാലയക്കരയിലെ അബ്ദുള്‍ സലീമീന്റെ വീട്ടില്‍ നിന്ന് 21 ലക്ഷം രൂപയും 17 പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.
Read Also : പെരുമ്പാവൂർ സ്വർണക്കടയിൽ മോഷണം; 20 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കവർന്നതായി പ്രാഥമിക നിഗമനം
ചിത്രാലയക്കരയില്‍ വീടിന്റെ മുന്‍ഡോര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനകത്ത് പ്രവേശിച്ചത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. കേസിന്റെ അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്.
സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ നാല് മാസത്തിനിടെയുണ്ടായ അഞ്ചാമത്തെ വലിയ മോഷണമാണിത്. തൊട്ടടുത്ത സ്റ്റേഷന്‍ പരിധികളായ നൂല്‍പ്പുഴ അമ്പലവയല്‍ സ്റ്റേഷനുകളിലും സമാനരീതിയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരേ സംഘങ്ങളാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തില്‍ വീടടച്ച് പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുകയാണ് പൊലീസ്.
Story Highlights – sulthan batheri, wayanad, theft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here