Advertisement

വിറ്റുവരവിൽ 100 കോടിയെന്ന ചരിത്ര നേട്ടം പിന്നിട്ട് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്

December 7, 2020
Google News 2 minutes Read

അഭിമാന നേട്ടത്തിലേക്ക് കുതിച്ചുയർന്ന് ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്. വിറ്റുവരവിൽ 100 കോടിയെന്ന ചരിത്ര നേട്ടം പിന്നിട്ടാണ് കെഎസ്ഡിപിയുടെ ഇപ്പോഴത്തെ പ്രവർത്തനം. ആദ്യമായാണ് ഈ സ്ഥാപനം ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കുന്നത്.

തകർച്ചയിൽ നിന്ന് അഭിമാനകരമായ വിജയത്തിലേക്കാണ് കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് കുതിച്ചുയർന്നത്. 2003 മുതൽ 2006 വരെ പ്രവർത്തനം നിലച്ചുപോയ പൊതുമേഖ സ്ഥാപനമാണ് കെഎസ്ഡിപി. തുടർന്ന് പ്രവർത്തനം തുടങ്ങിയെങ്കിലും മന്ദഗതിയിലായിരുന്നു. എന്നാൽ 2016 ലെ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കെഎസ്ഡിപി ആധുനികവൽകരിച്ചു. ഈ വർഷം ഇതുവരെ 13 കോടിയിലധികം രൂപയുടെ അഭിമാനകരമായ നേട്ടമാണ് കെഎസ്ഡിപി കൈവരിച്ചത്. ലോകാരോഗ്യ സംഘടനയുടെതുൾപ്പെടെ അംഗീകാരം കെഎസ്ഡിപിക്ക് ലഭിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് 15 ലക്ഷം ലിറ്ററിലധികം സാറ്റിറ്റൈസർ കെഎസ്ഡിപി വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ഒരു പരിധി വരെ പൊതു വിപണിയിലെ സാനിറ്റൈസറിന്റെ വില നിയന്ത്രിക്കാനായത്. നഷ്ടക്കണക്കുകൾ മാത്രം എണ്ണിപ്പറയുന്ന പൊതുമേഖല സ്ഥാപനങ്ങൾക്കിടയിൽ കെഎസ്ഡിപിയുടെ പ്രവർത്തനം തീർത്തും മാതൃകാപരമായി മാറുകയാണ്.

Story Highlights Kerala State Drugs and Pharmaceuticals after a historic turnover of Rs 100 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here