കേന്ദ്രസർക്കാർ ജീവനക്കാർക്കായി മൈജിയുടെ സ്പെഷ്യൽ ഓഫർ; പ്രത്യേക സ്കീം ഏതാനും ദിവസങ്ങൾ കൂടി മാത്രം

കേന്ദ്രസർക്കാർ ജീനക്കാർക്കായി മൈജിയുടെ സ്പെഷ്യൽ ഓഫർ. പ്രത്യേക ഡിസ്കൗണ്ടും ഇ.എം.ഐ സൗകര്യവും എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടെ അടങ്ങുന്നതാണ് മൈജിയുടെ സ്കീം. ഓരോ 10000 രൂപയുടെ പർച്ചേസിനുമൊപ്പം 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കുന്നതായിരിക്കും. ഡിസംബർ പതിനാറാം തീയതി വരെയായിരിക്കും പ്രത്യേക ഓഫർ ഉണ്ടായിരിക്കുക.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുറമേ മറ്റ് ഉപയോക്താക്കൾക്കായും മൈജി സ്പെഷ്യൽ എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 10,11,12 ദിവസങ്ങളിലായാണ് മേള. പഴയതും കേടായതുമായ ഡിജിറ്റൽ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്നതുൾപ്പെടെ പ്രത്യേക സൗകര്യങ്ങളാണ് മേളയിൽ ഒരുക്കുന്നത്. ഇതോടൊപ്പം ഉപയോക്താക്കൾക്കായി ഫിനാൻസ് സ്കീമിൽ പത്ത് ശതമാനം ക്യാഷ് ബാക്ക് ഓഫറും ഉണ്ടായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള മൈജി ഷോറൂമുകളിൽ ഓഫർ ലഭ്യമായിരിക്കും.
പഴയ പവർ ബാങ്ക് എക്സ്ചേഞ്ച് ചെയ്ത് 499 രൂപയ്ക്ക് ഒരു വർഷ റീപ്ലെയ്സ്മെന്റ് ഗ്യാരന്റിയോടുകൂടിയ പതിനായിരം എംഎഎച്ച് പുതിയ പവർബാങ്ക് ലഭിക്കുന്നതാണ് ആകർഷകമായ ഒരു ഓഫർ. പഴയ ഹെഡ്സെറ്റ് എക്സ്ചേഞ്ച് ചെയ്ത് 1,199 രൂപയുടെ സ്മാർട്ട് ഇയർബഡ് സ്വന്തമാക്കാം. പഴയ വാച്ച് എക്സ്ചേഞ്ച് ചെയ്ത് 6,999 രൂപ വിലയുള്ള റിയൽമി വാച്ച് 2899 രൂപയ്ക്ക് ലഭ്യമാകുന്ന ഓഫറുകളും മേളയുടെ ആകർഷണമാണ്. ഇത് കൂടാതെ സൂപ്പർ സേവർ ഓഫറിനൊപ്പം എക്സ്ക്ലൂസീവ് വിലക്കിഴിവിൽ വിവിധ ഗാഡ്ജറ്റുകളും സ്വന്തമാക്കാം.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, ഇ.എം.ഐ സൗകര്യം വഴി അതിവേഗം ലോൺ തുടങ്ങി നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കും. എല്ലാ ബ്രാൻഡുകളുടേയും സ്മാർട്ട് ഫോണുകളും ഫീച്ചർ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. ഇതിന് പുറമേ ഗാഡ‍്ജെറ്റുകൾ ബുക്ക് ചെയ്ത് വീട്ടിൽ എത്തിക്കുന്ന മൈജി എക്സ്പ്രസ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ്. www.myg.in എന്ന വെബ്സൈറ്റിൽ നിന്ന് പ്രൊഡക്റ്റുകൾ ഷോപ്പ് ചെയ്യാം.
Story Highlights – My G, Special offer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here