സംസ്ഥാനത്തെ സ്‌കൂളുകളിലെ പൊതുപരീക്ഷകള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു

Special arrangements are being made for public examinations

സംസ്ഥാനത്തെ സ്‌കൂളുകളിലെ പൊതുപരീക്ഷകള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഭാരം കുറയ്ക്കുന്ന തരത്തിലാണ പുതിയ മാറ്റം. സിലബസ് വെട്ടിക്കുറയ്ക്കില്ലെങ്കിലും നിശ്ചിത പാഠങ്ങള്‍ പരീക്ഷയ്ക്ക് ഒഴിവാക്കും. ഏതൊക്കെ ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് വരുന്നതെന്ന് വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി.

പല സംസ്ഥാനങ്ങളും കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 30 ശതമാനത്തോളം സിലബസ് വെട്ടിക്കുറച്ചിരുന്നു. കേരളത്തിലും ഇതേ ആവശ്യം ഉയര്‍ന്നെങ്കിലും സിലബസ് വെട്ടിക്കുറയ്ക്കേണ്ടെന്ന തീരുമാനമാണ് കരിക്കുലം കമ്മിറ്റിയെടുത്തത്. പഠിക്കേണ്ട ഭാഗങ്ങള്‍ വെട്ടിക്കുറച്ചാല്‍ പിന്നീടു ഇതു പഠിക്കാന്‍ കഴിയാതെ അടുത്ത ക്ലാസിലെ പഠനത്തെ ബാധിക്കും. ഓരോ ക്ലാസിലും പഠന പുരോഗതിയുണ്ടാകുന്ന തരത്തിലാണു പാഠ്യപദ്ധതി രൂപീകരിച്ചിട്ടുള്ളത്. അതിനാല്‍ എല്ലാ പാഠഭാഗങ്ങളും കുട്ടികളെ പഠിപ്പിക്കണം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഭാരം കുറയ്ക്കും. ഇതുസംബന്ധിച്ച് കരിക്കുലം കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. നിശ്ചിത പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് ഒഴിവാക്കും. ഏതൊക്കെ ഭാഗങ്ങളില്‍ നിന്നാണ് ചോദ്യമുണ്ടാകുകയെന്ന് വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കാനും ധാരണയായി.

സ്‌കൂള്‍ തുറന്ന് പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള പഠനം തുടങ്ങിയാല്‍ അധ്യാപകര്‍ വീണ്ടും പഠിപ്പിക്കുന്നതും ഇതേ പാഠഭാഗങ്ങളായിരിക്കും. ജനുവരി രണ്ടാം ആഴ്ചയോടെ പത്താം ക്ലാസിന്റെ എല്ലാ പാഠഭാഗങ്ങളും ഫെബ്രുവരി പത്തോടെ പ്ലസ്ടുവിന്റെ സയന്‍സ് വിഷയങ്ങളും പൂര്‍ത്തിയാക്കും. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യാനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തുന്നതെന്ന് കൈറ്റും അറിയിച്ചു.

Story Highlights Special arrangements are being made for public examinations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top