മധ്യകേരളത്തിൽ യുഡിഎഫിനു വലിയ തിരിച്ചടിയുണ്ടാകുമെന്ന് വൈക്കം വിശ്വൻ

മധ്യകേരളത്തിൽ യുഡിഎഫിനു വലിയ തിരിച്ചടിയുണ്ടാകുമെന്ന് വൈക്കം വിശ്വൻ. തകർന്നടിഞ്ഞ യുഡിഎഫും പരാജയം സമ്മതിച്ച ബിജെപിയുമാണുള്ളത്. എൽഡിഎഫ് ചരിത്ര വിജയ നേടുമെന്നും ജോസ് വിഭാഗത്തിന്റെ വരവും ഇടതു സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വൈക്കം വിശ്വൻ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ രാവിലെ തന്നെ പോളിംഗ് ആരംഭിച്ചു. മികച്ച പോളിംഗ് പ്രതീക്ഷയിലാണ് മുന്നണികൾ. അഞ്ച് ജില്ലകളിലായി 8,116 ജില്ലകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98.57 ലക്ഷം വോട്ടർമാരാണ് ഉള്ളത്.

Story Highlights Vaikom Viswan says UDF will face a major setback in Central Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top