‘എനിക്കെതിരെ വധഭീഷണിയുണ്ട്’; ആരോപണവുമായി ബാബർ അസമിനെതിരെ ലൈംഗികാരോപണം നടത്തിയ യുവതി

Woman murder attempt Babar

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് പാക് താരം ബാബർ അസമിനെതിരെ ലൈംഗികാരോപണം നടത്തിയ യുവതി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ലാഹോറിലെ പൊലീസ് സ്റ്റേഷനു സമീപത്തു വെച്ച് ചിലയാളുകൾ വന്ന് തനിക്കെതിരെ വെടിയുതിർത്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ദിവസങ്ങളായി തനിക്ക് വധഭീഷണി ലഭിക്കുന്നുണ്ടെന്നും അവർ പൊലീസിനോട് പരാതിപ്പെട്ടു.

വിവാഹ വാഗ്ദാനം നൽകി തന്നെ ബാബർ 10 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. 2010ൽ ബാബർ തനിക്ക് വിവാഹ വാഗ്ദാനം നൽകിയെന്നും പിന്നീട് 10 വർഷത്തോളം താരം ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും യുവതി പറഞ്ഞു.

Read Also : മറ്റ് ബാറ്റ്സ്മാന്മാരെ എന്നോട് താരതമ്യം ചെയ്യുന്ന ഒരു കാലമാണ് സ്വപ്നം കാണുന്നത്: ബാബർ അസം

2010ൽ ബാബർ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും താൻ അത് സ്വീകരിച്ചു എന്നും യുവതി പറഞ്ഞു. “ക്രിക്കറ്റ് ലോകത്തിന് ബാബർ സുപരിചിതനാവുന്നത് മുൻപ് തന്നെ ബാബറുമായുള്ള എന്റെ ബന്ധം തുടങ്ങിയിരുന്നു. ഒരേ നാട്ടിലായിരുന്നു ഞങ്ങൾ. ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചത്. വിവാഹവാഗ്ദാനം നടത്തിയതിനെ തുടർന്ന് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു. വാടകവീടുകളിലാണ് ബാബർ എന്നെ താമസിപ്പിച്ചിരുന്നത്. വിവാഹത്തെപ്പറ്റി ആവശ്യപ്പെട്ടെങ്കിലും ബാബർ അത് നീട്ടിക്കൊണ്ടു പോയി. പിന്നീട് ബാബർ എന്നെ ശാരീകമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഗർഭിണിയാക്കുകയും ചെയ്തു.”- യുവതി പറഞ്ഞു.

Story Highlights Woman alleges murder attempt after accusing Babar Azam of sexual assault; Police complaint filed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top