കശുവണ്ടി വികസന കോർപറേഷൻ അഴിമതി; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ.ആർ രതീഷ് എന്നിവർക്കെതിരെ വിചാരണാനുമതി നിഷേധിച്ച സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ജസ്റ്റിസ് വി.ജി അരുണിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ചന്ദ്രശേഖരനും, രതീഷും അഴിമതിയ്ക്കായി ഗൂഢാലോചന നടത്തിയെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടായിട്ടും സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചുവെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടും കോടതി തേടിയിരുന്നു. കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രതികളെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കവെയാണ് വിഷയം കോടതിയിലെത്തുന്നത്.
Story Highlights – Cashew Development Corporation scam; The High Court will reconsider the petition today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here