Advertisement

ട്വന്റിഫോര്‍ ന്യൂസ് പ്രേക്ഷകര്‍ക്ക് പ്രത്യേക ഓഫറുകളുമായി മൈജി; കൂപ്പണ്‍ കോഡ് ഉപയോഗിച്ച് സ്‌പെഷ്യല്‍ ഗിഫ്റ്റുകള്‍ നേടാം

December 11, 2020
Google News 2 minutes Read
MYG

ട്വന്റിഫോര്‍ ന്യൂസ് പ്രേക്ഷകര്‍ക്കായി സമ്മാനങ്ങള്‍ ഒരുക്കി മൈജി ഡിജിറ്റല്‍ ഹബ്ബ്. മൈജിയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആയ www.myg.in ല്‍ നിന്നും 5000 മുതല്‍ 10000 രൂപ വരെയുള്ള ഏത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോഴും നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നേടാം. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് മൈജി വെബ്‌സൈറ്റില്‍ കയറി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ 24myg എന്ന കൂപ്പണ്‍ കോഡ് ഉപയോഗിക്കുകയാണ്. ഈ കൂപ്പണ്‍ കോഡ് ഉപയോഗിക്കുന്നവര്‍ക്ക് ഹെഡ് ഫോണ്‍ സൗജന്യമായി നേടുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഒട്ടേറെ സമ്മാനങ്ങള്‍ വേറെയും ഒരുക്കിയിട്ടുണ്ട് മൈജി.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ സൗകര്യം വഴി അതിവേഗം ലോണ്‍ തുടങ്ങി നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. എല്ലാ ബ്രാന്‍ഡുകളുടേയും സ്മാര്‍ട്ട് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും. ഇതിന് പുറമേ ഗാഡ്‌ജെറ്റുകള്‍ ബുക്ക് ചെയ്ത് വീട്ടില്‍ എത്തിക്കുന്ന മൈജി എക്‌സ്പ്രസ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ്.

Read Also : കേന്ദ്രസർക്കാർ ജീവനക്കാർക്കായി മൈജിയുടെ സ്പെഷ്യൽ ഓഫർ; ​പ്രത്യേക സ്കീം ഏതാനും ദിവസങ്ങൾ കൂടി മാത്രം

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൃംഖലയാണ് മൈജിയുടേത്. പ്രമുഖ ബ്രാന്‍ഡുകളുടെ എല്ലാ ഡിജിറ്റല്‍ പ്രോഡക്ടുകളും മൈജി ഷോറൂമില്‍ ലഭ്യമാണ്. കൂടാതെ മൈജി കെയര്‍, മൈജി പ്രിവിലേജ് കാര്‍ഡ്, ജി ഡോട്ട് പ്രൊട്ടക്ഷന്‍ പ്ലസ്, എക്‌സ്‌ചേഞ്ച് സ്‌കീം അടക്കം വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മൊബൈല്‍ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട്ട് ടിവി, ക്യാമറ, സ്മാര്‍ട്ട് വാച്ച്, എന്റര്‍ടെയ്ന്‍മെന്റ്സ് തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴിലാക്കുകയാണ് മൈജി. വിലക്കുറവും ഓഫറുകളുമാണ് മറ്റ് ഷോറൂമുകളില്‍ നിന്നും മൈജി ഡിജിറ്റല്‍ ഹബ്ബിനെ വ്യത്യസ്തമാക്കുന്നത്. കമ്പനികളില്‍ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങുന്നതിനാല്‍ കുറഞ്ഞ വിലയിലാണ് ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ മൈജിക്ക് സാധിക്കുന്നത്.

Story Highlights myG with special offers, myG digital hub

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here