പി.വി അൻവർ എംഎൽഎയെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം; യുഡിഎഫ് പ്രവർത്തകൻ അറസ്റ്റിൽ

മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ രാത്രി 11 ന് എത്തിയ പി.വി.അൻവർ എംഎൽഎയെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം. അർധരാത്രിയോടെ ഉൾഗ്രാമത്തിലുള്ള ആദിവാസി കോളനിയിൽ എംഎൽഎ എത്തിയത് ദുരുദ്ദേശത്തോടെ എന്ന് ആരോപിച്ചാണ് നാട്ടുകാർ അൻവറിനെ തടഞ്ഞത്.

പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പി.വി.അൻവറിന്റെ പരാതിയെ തുടർന്ന് പോത്തുകൽ പൊലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവർത്തകനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധവുമായെത്തി.

Story Highlights Clashes erupt after locals block PV Anwar MLA; UDF activist arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top