Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

December 12, 2020
Google News 2 minutes Read

കണ്ണൂർ ജില്ലയിൽതദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾപൂർത്തിയായി. പ്രശ്‌നസാധ്യതയുള്ള 940 ബൂത്തുകളിൽ വെബ് കാസ്റ്റിംഗും അഞ്ഞൂറിലധികം ബൂത്തുകളിലും വീഡിയോ ചിത്രീകരണവും ഏർപ്പെടുത്തും. പൊലീസും പ്രത്യേക സുരക്ഷ ഒരുക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറ് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. കൊട്ടിക്കലാശം ഒഴിവാക്കാനാണ് തീരുമാനം. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂർ ജില്ലയിൽ ഇരുപത് ലക്ഷത്തിലധികം വോട്ടർമാരുണ്ട്. 2463 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ 940 എണ്ണം പ്രശ്‌നസാധ്യതാബുത്തുകളാണ്. ഇവിടങ്ങളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. അഞ്ഞൂറിലധികം ബൂത്തുകളിൽ വീഡിയോ ചിത്രീകരണവും നടത്തും.കള്ളവോട്ട് തടയാൻ ചില ബൂത്തുകളിൽ പ്രത്യേക സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കുമെന്നും ജില്ലാ കലക്ടർ.

പ്രശ്‌നബാധിത ബൂത്തുകളിൽ പൊലീസും കനത്ത സുരക്ഷ ഒരുക്കും.1691 പ്രശ്‌ന ബാധിത ബൂത്തുകളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 670 കേന്ദ്രങ്ങൾ അതീവ പ്രശ്‌നബാധിതവുമാണ്.ഇവിടങ്ങളിൽകൂടുതൽ സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള 29 കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷയ്ക്ക് പുറമെ തണ്ടർബോൾട്ടിനെയും സായുധസേനയെയും നിയോഗിക്കും.

Story Highlights Local elections; The advertisement campaign in Kannur district will end today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here