യു.എ ഖാദറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍

Speaker pays tribute to UA Khader

അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ബാല്യത്തില്‍ തന്റെ അച്ഛന്റെ കൈപിടിച്ച് എത്തിയ കൊച്ചു ഗ്രാമത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ്, ജീവിത തുടിപ്പുകളെ മനസിലേറ്റു വാങ്ങി നാടിന്റെ കഥാകാരനായി മാറിയ എഴുത്തുകാരനാണ് യു.എ.ഖാദര്‍
എന്ന് സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ പല കാലങ്ങളെ, പല ജീവിതങ്ങളെ തൃക്കോട്ടൂര്‍ ചരടില്‍ കോര്‍ത്തതാണ് തൃക്കോട്ടൂര്‍ കഥാകാരന്റെ പെരുമ.
നാട്ടു ജീവിതങ്ങളും നാട്ടുകഥകളും മാത്രമല്ല, നാട്ടുമൊഴിവഴക്കങ്ങളും കൂടിയാണ് ഖാദറിനെ ഗ്രാമത്തിന്റെ കഥാകാരനാക്കിയത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മലയാളത്തിന്റെ സ്വന്തം കഥാകാരനാണ് യുഎ ഖാദര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ്പ്രസിഡന്റ്, കേരള ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, പുരോഗമനകലാസാഹിത്യ സംഘം പ്രസിഡന്റ് എന്നിങ്ങനെ കേരളത്തിന്റെ കലാ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചൊരാള്‍, അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാഹിത്യ – സാംസ്‌കാരികങ്ങളില്‍ നികത്താനാവാത്ത നഷ്ടം തന്നെ. എഴുത്തിന്റെ പെരുമയില്‍ അദ്ദേഹം അനശ്വരനായിരിക്കട്ടെ ‘ സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Story Highlights Speaker pays tribute to UA Khader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top