Advertisement

17 ദിവസം കൊണ്ട് 213 കോഴ്‌സുകള്‍ പഠിച്ചുതീര്‍ത്തു; ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഗായത്രി

December 13, 2020
Google News 2 minutes Read

കൊവിഡ് കാലം പലരും പല രീതികളിലാണ് വിനിയോഗിച്ചത്. ഉള്ളില്‍ ഉറങ്ങിക്കിടന്ന കലകളുള്‍പ്പെടെ പല കഴിവുകളും പുറത്തെടുത്ത സമയമായിരുന്നു ഈ കൊവിഡ് കാലം. ഈ കൊവിഡ് കാലത്ത് രണ്ട് കുട്ടികളുടെ അമ്മയായ ഒരു അധ്യാപിക നേടിയെടുത്തത് ലോക റെക്കോര്‍ഡ് ആണ്. അതും 17 ദിവസം കൊണ്ട് 213 കോഴ്‌സുകള്‍ പഠിച്ചു തീര്‍ത്തുകൊണ്ട്.

ആറന്മുള സ്വദേശിനി ഗായത്രിയാണ് വെറും 17 ദിവസം കൊണ്ട് 213 കോഴ്സുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ കോഴ്‌സുകള്‍ പഠിച്ചെടുത്ത വനിതയ്ക്കുള്ള ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫ് എക്‌സലന്‍സിനാണ് ഈ അധ്യാപിക അര്‍ഹയായത്. എന്‍ജീനിയറിംഗ് കോളജ് അധ്യാപികയായ ഗായത്രി കൊ വിഡ് കാലത്ത് വീണു കിട്ടിയ അവധി ആസ്വദിച്ചത് ഓണ്‍ലൈന്‍ പ0ന രൂപത്തിലായിരുന്നു.

പ്രശസ്തമായ വിദേശ സര്‍വകലാശാലകളുടെ കോഴ്‌സുകളാണ് ഓണ്‍ലൈന്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. ജോണ്‍ ഹോപ്കിന്‍സ്, ബാള്‍ട്ടിമോര്‍, ന്യൂ ഹെവന്‍ എന്നിവ ഇതിലുള്‍പ്പെടും. റെക്കോര്‍ഡ് നേടിയത് 213 കോഴ്‌സുകള്‍ സ്വായത്തമാക്കിയാണെങ്കിലും ഇതില്‍ കൂടുതല്‍ കോഴ്‌സുകള്‍ ഇതിനോടകം പഠിച്ചു കഴിഞ്ഞു. ഇനിയും തുടരാനാണ് ഗായത്രിയുടെ തീരുമാനം. ഓണ്‍ലൈന്‍ പഠന രംഗത്ത് കൂടുതല്‍ ഗവേഷണം നടത്താനും ആലോചനയുണ്ട്. ഭര്‍ത്താവ് ശബരി നായരും കുട്ടികളും അടക്കം കുടുംബം മുഴുവനും പിന്തുണയുമായി ഗായത്രിയ്ക്ക് ഒപ്പമുണ്ട്.

Story Highlights 213 courses completed in 17 days; Gayatri holds world record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here