Advertisement

പള്ളി തർക്കം; യാക്കോബായ വിശ്വാസികളെ പള്ളിയിൽ തടയില്ലെന്ന് ഓർത്തഡോക്‌സ് വിഭാഗം

December 13, 2020
Google News 2 minutes Read

പളളി തർക്കത്തിൽ സമരം ശക്തമാക്കി യാക്കോബായ സഭ. കോടതി വിധി പ്രകാരം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ 52 പള്ളികളിലും യാക്കോബായ വിശ്വാസികൾ തിരികെ പ്രവേശിക്കുന്നു.

അതേസമയം, വടവുകോട് പള്ളിയിൽ വിശ്വാസികളെ പൊലീസ് തടഞ്ഞു. മുളന്തുരുത്തി പള്ളിയിൽ യാക്കോബായ സഭ മെത്രാേപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേത്യത്വത്തിലാണ് പ്രതിഷേധം. എന്നാൽ, വിശ്വാസികളെ തടയില്ലെന്നും അനാവശ്യ സമരമുണ്ടാക്കി വിദ്വേഷം പരത്താൻ ശ്രമിക്കുന്നവരെ പള്ളിയിൽ തടയുമെന്നും ഓർത്തഡോക്‌സ് സഭാ നിലപാട് അറിയിച്ചു. പള്ളിയിലും സെമിത്തേരിയിലും എത്തുന്ന യാക്കോബായ വിഭാഗക്കാരെ തടഞ്ഞിട്ടില്ലെന്നും ഓർത്തഡോക്‌സ് വിഭാഗം അറിയിച്ചു.

Story Highlights Church dispute; The Orthodox Church says Jacobite believers will not be barred from attending church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here