മറയൂരില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഹെക്ടര്‍കണക്കിന് നെല്‍കൃഷി നശിച്ചു

മറയൂരില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഹെക്ടര്‍കണക്കിന് നെല്‍കൃഷി നശിച്ചു. കാരയൂര്‍, വെട്ടുകാട്, പയസ്നഗര്‍, മാശിവയല്‍, കണക്കയം തുടങ്ങിയ മേഖലകളിലാണ് കൃഷിനാശം ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചിരിക്കുന്നത്.
മറയൂര്‍ മേഖലയില്‍ കരിമ്പു കൃഷി വ്യാപകമായിരുന്നു. എന്നാല്‍ കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായതോടെയാണ് പലര്‍ക്കും കൃഷി ഉപേക്ഷിക്കേണ്ടി വന്നത്. തുടര്‍ന്നാണ് നെല്‍ കൃഷി ആരംഭിച്ചത്. കര്‍ഷകരുടെ ആറുമാസം നീണ്ട അധ്വാനം കാലം തെറ്റി എത്തിയ കാറ്റും മഴയും കവര്‍ന്നെടുത്തു.
തമിഴ്നാട്ടില്‍ നിന്നും വിത്തും വളവും എത്തിക്കുന്നതും പണിക്കൂലിയും ഉള്‍പ്പെടെ ഒരു ഏക്കറിന് അമ്പതിനായിരത്തിലധികം രൂപയാണ് ചിലവ്. വിളവെടുക്കാന്‍ ഏതാനും ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെയാണ് പ്രതീക്ഷിക്കാതെയുള്ള കാലവസ്ഥ വ്യതിയാനത്താല്‍ നെല്‍കൃഷി വ്യാപകമായി നശിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കണമെന്നുള്ളതാണ് കര്‍ഷകരുടെ ആവശ്യം.
Story Highlights – hectares of paddy were destroyed due to climate change in Marayoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here