Advertisement

നാളെ പൂർണ സൂര്യ​ഗ്രഹണം; ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കില്ല, പക്ഷേ കാണാൻ മാർ​ഗങ്ങളുണ്ട്

December 13, 2020
Google News 1 minute Read
how to watch solar eclipse december 14

നാളെ പൂർണ സൂര്യ​ഗ്രഹണം സംഭവിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ​ഗ്രഹണം.

നാളെ ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ​ഗ്രഹണം ആരംഭിക്കുക. ഡിസംബർ 15 പുലർച്ചെ 12.23 വരെ നീളും. രാത്രിയായതുകൊണ്ട് തന്നെ ഇന്ത്യയിൽ ​ഗ്രഹണം കാണാൻ സാധിക്കില്ല. ചൈന, അർജന്റീന, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ​ഗ്രഹണം കാണാൻ സാധിക്കും.

ചിലെ, അർജന്റീന എന്നിവിടങ്ങളിൽ സൂര്യ​ഗ്രഹണം കാരണം രണ്ട് മിനിറ്റ് പത്ത് സെക്കൻഡ് നേരം ഇരുട്ട് മൂടും. ദക്ഷിണ അമേരിക്ക, തെക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലും അന്റാർട്ടിക്കയിലും ഭാ​ഗിക ​ഗ്രഹണമാകും ഉണ്ടാകുക.

ഇന്ത്യയിൽ സൂര്യ​ഗ്രഹണം കാണാൻ സാധിക്കില്ലെങ്കിലും നാസയുടെ ലൈവ് കവറേജിലൂടെ നമുക്കും ഈ പ്രതിഭാസം കാണാൻ സാധിക്കും.

ഇനി അടുത്ത വർഷം മാത്രമേ സൂര്യ​ഗ്രഹണമുണ്ടാകുകയുള്ളു. 2021 ൽ ജൂണ് 10നും ഡിസംബർ 4 നും സൂര്യ ​ഗ്രഹണം ഉണ്ടാകും.

Story Highlights how to watch solar eclipse december 14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here