തിരുവനന്തപുരത്ത് 20 ലക്ഷം രൂപയുടെ കുഴൽപണവും സ്വർണാഭരണങ്ങളും പിടികൂടി

തിരുവനന്തപുരത്ത് 20 ലക്ഷം രൂപയുടെ കുഴൽപണവും സ്വർണാഭരണങ്ങളും പിടികൂടി. നെയ്യാറ്റിൻകര അമരവിള ചെക്പോസ്റ്റിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് തൃശൂരിലേക്ക് കടത്താനിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തിൽ ചാലക്കുടി സ്വദേശിയെ അറസ്റ്റ് ചെയ്തു.

അമരവിള ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്. നാഗർകോവിൽ നിന്ന് കെഎസ്ആർടിസി ബസിൽ കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ചാലക്കുടി ആളൂർ സ്വദേശി രാജീവൻ. എക്സൈസ് പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്ന് പണവും രേഖകളില്ലാത്ത സ്വർണാഭരണങ്ങളും പിടികൂടുകയായിരുന്നു. പണവും സ്വർണവും ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

Story Highlights Illegal money seized from Amaravila

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top