ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ജോലിക്കാരി മരിച്ച സംഭവം: ഗാര്‍ഹിക തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകം: വനിതാ കമ്മിഷന്‍

mc josephine

ഗാര്‍ഹികത്തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍. കേരളത്തില്‍ ഗാര്‍ഹികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ ആരോഗ്യ-തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അവരെ നിയമിക്കുന്നവരുടെ കടമകൂടിയാണ്. എന്നാല്‍ ഗാര്‍ഹികത്തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകമാണെന്നാണ് കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്നും വീണ് ഗാര്‍ഹികത്തൊഴിലാളി മരിച്ച സംഭവം സൂചിപ്പിക്കുന്നതെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു.

സംഭവം നടന്ന കഴിഞ്ഞയാഴ്ച്ചതന്നെ വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മിഷന്‍ ഫ്‌ളാറ്റ് ഉടമയ്ക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

കൊച്ചി മറൈന്‍ഡ്രൈവിലുള്ള ഫ്ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശി കുമാരിയ്ക്ക് അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമാരി ഇന്നലെ രാത്രിയാണ് മരിക്കുന്നത്.

Story Highlights Women’s Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top