Advertisement

ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തി തൃശൂർ അതിരൂപതയുടെ 2021ലെ കലണ്ടർ; പ്രതിഷേധം; സ്വാഭാവിക നടപടിയെന്ന് വിശദീകരണം

December 14, 2020
Google News 2 minutes Read

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തി തൃശൂർ അതിരൂപതയുടെ 2021 ലെ കലണ്ടർ. ഫ്രാങ്കോയുടെ ജന്മദിനം അടയാളപ്പെടുത്തുന്നതിനായി മാർച്ച് മാസത്തിലെ പേജിലാണ് ചിത്രം ഇടം പിടിച്ചത്. മാർച്ച് 25നാണ് ഫ്രാങ്കോയുടെ ജന്മദിനം. എന്നാൽ അതിരൂപതയുടെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി. കഴിഞ്ഞ വർഷവും ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തി കത്തോലിക്ക സഭ കലണ്ടർ ഇറക്കിയിരുന്നു. ഇതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ വകവയ്ക്കാതെയാണ് ഇത്തവണയും സമാനമായ രീതിയിൽ കലണ്ടർ ഇറക്കിയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനത്ത് തുടരുന്നുണ്ടെന്നും, കുറ്റം തെളിഞ്ഞിട്ടില്ലെന്നുമാണ് അതിരൂപത നൽകുന്ന വിശദീകരണം.

Story Highlights – Bishop Franco Mulakkal features on official church calendar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here