Advertisement

പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും

December 14, 2020
Google News 2 minutes Read
Palarivattom Bridge; Former minister Vigilance will question VK Ibrahim Kunju again

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും. ഇക്കാര്യത്തില്‍ അനുമതി തേടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ വൈകാതെ സമീപിക്കും. ആശുപത്രിയില്‍ തന്നെ ചോദ്യം ചെയ്യല്‍ നടക്കാനാണ് സാധ്യത കൂടുതല്‍.

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വിജിലന്‍സ് ആരോപണം ശരിവച്ചുകൊണ്ടാണ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. കോടതി ഉത്തരവോടെ കേസില്‍ നിലനിന്ന അനിശ്ചിതത്വം നീങ്ങി. കേസില്‍ വി.കെ.ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും. ഇക്കാര്യത്തില്‍ അനുമതി തേടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ വൈകാതെ സമീപിക്കുമെന്നാണ് വിവരം. ആശുപത്രിയില്‍ തന്നെ ചോദ്യം ചെയ്യല്‍ നടക്കാനാണ് സാധ്യത കൂടുതല്‍. അറസ്റ്റ് ഒഴിവാക്കാന്‍ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തന്നെ തുടരാനാണ് സാധ്യത. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് കീഴ്‌ക്കോടതിയില്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരിക്കും ആദ്യ ശ്രമം. അത് വിജയിച്ചില്ലെങ്കില്‍ ഡിസ്ചാര്‍ജ്ജ് വാങ്ങി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

Story Highlights – Palarivattom Bridge; Former minister Vigilance will question VK Ibrahim Kunju again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here