42 മുൻസിപ്പാലിറ്റികളിൽ യുഡിഎഫിന് ലീഡ്

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുൻസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മേൽകൈ. യുഡിഎഫ് സമഗ്ര ആധിപത്യം തുടരുന്ന കാഴ്ചയാണ് ആദ്യ മണിക്കൂർ വോട്ടെണ്ണൽ പുരോഗമിക്കുന്നതിലൂടെ ദൃശ്യമാകുന്നത്. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 32 ഇടത്ത് എൽഡിഎഫും, 43 ഇടത്ത് യുഡിഎഫും 5 ഇടങ്ങളിൽ ബിജെപിയും എന്ന രീതിയിലാണ് ലീഡ് നില.

അതേ സമയം, 31 നഗര സഭകളിൽ എൽഡിഎഫാണ് മുന്നേറുന്നത്. യുഡിഎഫിന്റെ ശക്തമായ ആധിപത്യമുണ്ടായിരുന്ന നഗരസഭകളിൽ 32 ഇടങ്ങളിലേക്കാണ് എൽഡിഎഫിന്റെ കുതിച്ചു കയറ്റം തുടരുന്നത്. ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് 200 കടന്നു. കോർപ്പറേനുകളിൽ എൽഡിഎഫ് തേരോട്ടം തുടരുകയാണ്.

Story Highlights – Lead of UDF in 42 municipalities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top