മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫിന് ലീഡ്

Kerala Local Body Election 2020 Result In 24 Social Media Pages

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകല്‍ പുറത്തുവരുന്നു. മുന്‍സിപ്പിലാറ്റിയില്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് 20 മിനിറ്റ് പിന്നിടുമ്പോള്‍ 23മുന്‍സിപ്പിലാറ്റികളില്‍ യുഡിഎഫാണ് മുന്നേറുന്നത്.

17 ഇടത്ത് എല്‍ഡിഎഫും മുന്നേറുകയാണ്. രണ്ട് മുന്‍സിപ്പിലാറ്റികളില്‍ എന്‍ഡിഎ ആണ് മുന്നില്‍. 26 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. 21 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറുന്നു.

244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാല്‍ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. സര്‍വീസ് വോട്ടുകള്‍ക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാല്‍ വോട്ടുകള്‍.

Story highlights: Municipality UDF lead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top