അസുരന്റെ തെലുങ്ക് റീമേക്ക് നരപ്പ; ദൃശ്യങ്ങള്‍ പുറത്ത്

narappa venkadesh

ധനുഷ് നായകനായ തമിഴ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് നരപ്പയുടെ ദൃശ്യങ്ങള്‍ പുറത്ത്. തെലുങ്കില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് വെങ്കടേഷ് ആണ്. പ്രിയാമണിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നേരത്തെ സിനിമയുടെ ഫോട്ടോകള്‍ വൈറലായിരുന്നു. വെങ്കടേഷിന് പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് വിഡിയോ. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്.

വെട്രിമാരന്‍ ആണ് തമിഴില്‍ ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യര്‍ ആയിരുന്നു തമിഴില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായിരുന്നു ഇത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ചിത്രം പിടിച്ചുപറ്റി. ധനുഷിന്റെയും മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍.

Story Highlights – dhanush, venkatesh, priya mani, manju warrier

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top