കോഴിക്കോട് നടക്കാവിൽ പോളിംഗ് ഏജന്റുമാർ അകത്ത് പ്രവേശിക്കാൻ സാധിക്കാതെ നിൽക്കുന്നു

polling agents waiting outside booth nadakkavu

കോഴിക്കോട് നടക്കാവിൽ പോളിംഗ് ഏജന്റുമാർ അകത്ത് പ്രവേശിക്കാൻ സാധിക്കാതെ പുറത്ത് നിൽക്കുന്നു. കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിലാണ് സംഭവം.

ആറ് മണി മുതൽ കാത്തു നിൽക്കുന്നുവെന്ന് ഏജന്റുമാരും സ്ഥാനാർത്ഥികളും പറയുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് കൗണ്ടിംഗ് ഏജന്റുമാർ ഉൾപ്പെടെയുള്ളവരെ കടത്തി വിടുന്നതിൽ വന്ന പാളിച്ചയാണ് ഇത്രയധികം പേർ പുറത്ത് കൂട്ടംകൂടി കാത്ത് നിൽക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്.

സാധാരണ ഏജന്റുമാർ വരുന്ന മുറയ്ക്ക് ഐഡി കാർഡ് നോക്കിയാണ് കടത്തിവിടുന്നതെങ്കിൽ നടക്കാവിൽ പേര് വിളിച്ചാണ് നിലവിൽ പോളിംഗ് ഏജന്റുമാരെ കടത്തി വിടുന്നത്.

Story Highlights – polling agents waiting outside booth nadakkavu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top