മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേട്ടം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടും മലപ്പുറത്തും വെല്‍ഫെയര്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുന്നു. കോഴിക്കോട് മുക്കം നഗരസഭയില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുള്ളിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. മൂന്ന് ഡിവിഷനുകളിലാണ് കൂട്ട്‌കെട്ട് വിജയിച്ചിരിക്കുന്നത്.
എന്നാല്‍ മുക്കത്ത് ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെന്നാണ് വിവരം. ഏറ്റവും അധികം ഡിവിഷനുകള്‍ ലഭിച്ചത് എല്‍ഡിഎഫിനാണ്. ലീഗിന്റെ സ്വതന്ത്ര വിമതന്‍ അബ്ദുള്‍ മജീദും വിജയിച്ചു.
Read Also : യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; വ്യക്തത വരുത്തേണ്ട ചില ‘ധാരണകള്‍’
അതേസമയം മലപ്പുറം താനൂരില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. ആകെ 44 സീറ്റുകളാണുള്ളത്. അതില്‍ 31 എണ്ണവും യുഡിഎഫ് നേടി. എല്‍ഡിഎഫ് ആറിടത്തും ബിജെപി ഏഴിടത്തും ജയിച്ചു. യുഡിഎഫിന് ഒരു സീറ്റ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താനൂരില്‍ പത്തിടത്ത് ബിജെപി വിജയിച്ചിരുന്നു. എല്‍ഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ഉണ്ടായിരുന്നുള്ളൂ.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. മുനിസിപ്പാലിറ്റികളില്‍ 35 ഇടത്ത് എല്‍ഡിഎഫിനും 40 ഇടത്ത് യുഡിഎഫിനും നാലിടത്ത് ബിജെപിക്കുമാണ് മുന്നേറ്റം.
Story Highlights – welfare party, kozhikode, malappuram, local body election