മൈ-ജിയുടെ 82-ാം ഷോറും കടവന്ത്രയിൽ നാളെ പ്രവർത്തനമാരംഭിക്കും

myg 82nd showroom at kadavanthra

പ്രമുഖ ഡിജിറ്റൽ ഷോറും ശൃംഖലയായ  മൈ-ജിയുടെ എൺപത്തി രണ്ടാമത് ഷോറും എറണാകുളം കടവന്ത്രയിൽ നാളെ പ്രവർത്തനമാരംഭിക്കും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൃംഖലയാണ് മൈജിയുടേത്.

സ്മാര്‍ട്ട് ഫോണ്‍, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടര്‍, ഇതര മള്‍ട്ടി മീഡിയ ആക്‌സെസറീസ് അടക്കമുള്ള എല്ലാ ഡിജിറ്റൽ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന ഓഫറായി മൊബൈൽ ഫോൺ പർച്ചേസ് ചെയ്യുമ്പോൾ ഓരോ 10,000 രൂപയ്ക്കും 1,000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും.

എല്ലാ പ്രമുഖ ബ്രാൻറുകളുടെയും ഡിജിറ്റൽ പ്രൊഡക്ടുകൾ ഷോറുമിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് മൈ-ജി റീജിയണൽ ബിസിസ് മാനേജർ സിജോ ജെയിംസ്‌ പറഞ്ഞു. കൂടാതെ മൈജി കെയര്‍, മൈജി പ്രിവിലേജ് കാര്‍ഡ്, ജി ഡോട്ട് പ്രൊട്ടക്ഷന്‍ പ്ലസ്, എക്‌സ്‌ചേഞ്ച് സ്‌കീം അടക്കം വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Story Highlights – myg 82nd showroom at kadavanthra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top