യുവനടിയുടെ വെളിപ്പെടുത്തല്‍; അന്വേഷിക്കുമെന്ന് പൊലീസ്

എറണാകുളത്തെ ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിതയായി എന്ന യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് കളമശേരി പൊലീസ്. ഷോപ്പിംഗ് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ആക്രമണത്തിന് ഇരയായ വിവരം അറിയിച്ചത്.
ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നു. ശരീരഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍.
തന്റെ സഹോദരി സംഭവം കണ്ടെന്നും ശേഷവും യുവാക്കള്‍ പിന്തുടര്‍ന്നെന്നും നടി. സംസാരിക്കാനും ശ്രമിച്ചു. തന്‍റെ മാതാവ് എത്തിയതിന് ശേഷമാണ് യുവാക്കള്‍ പോയതെന്നും നടി കുറിച്ചു.
Story Highlights – actress attack, kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here