വമ്പിച്ച വിലക്കുറവും ഓഫറുകളുമായി മൈജിയുടെ 82-ാം ഷോറൂം കടവന്ത്രയില്‍; ഒപ്പം’വേറൊരു റേഞ്ച്’ ഫെസ്റ്റും

my g

പ്രമുഖ ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ മൈജിയുടെ 82 ാമത് ഷോറൂം എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മെട്രോപില്ലര്‍ #769 ന് എതിര്‍വശം ട്രൈറ്റന്‍ കോംപ്ലക്‌സിലാണ് ഷോറൂം ആരംഭിച്ചിരിക്കുന്നത്.

വമ്പന്‍ ഓഫറുകളാണ് മൈജി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ഓഫറായി മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഓരോ 10,000 രൂപക്കും 1000 രൂപ കാഷ്ബാക്ക് ലഭിക്കും. ഒപ്പം വമ്പിച്ച വിലക്കുറവും ഡിസ്‌ക്കൗണ്ട് ഓഫറുകളുമായി ‘വേറൊരു റേഞ്ച്’ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെസ്റ്റും മൈജിയില്‍ ഇതോടൊപ്പം ആരംഭിക്കും.

മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കുറവും ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 24 ഇഞ്ച് മുതല്‍ 82 ഇഞ്ച് വരെയുള്ള എല്‍ഇഡി, സ്മാര്‍ട്ട് ടിവികള്‍ മൈജിയില്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത മോഡല്‍ ടിവി വാങ്ങുമ്പോള്‍ 1000 രൂപ കാഷ്ബാക്ക്, 2.1 ഹോം തിയറ്റര്‍ മുതലായവ ലഭിക്കും. തെരഞ്ഞെടുത്ത മോഡല്‍ ടാബ്‌ലെറ്റുകള്‍ വാങ്ങുമ്പോള്‍ 1,999 രൂപ വിലയുള്ള എംഐ ബഡ്‌സ് സൗജന്യമായി നേടാം.

കൂടാതെ ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4,498 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ചും എംഐ ബഡ്‌സും സൗജന്യമായി നേടാം. പ്രമുഖ ഫിനാന്‍സ് കമ്പനികള്‍ വഴി അതിവേഗ ലോണ്‍ സൗകര്യവും ഒപ്പം 10 ശതമാനം വരെ കാഷ്ബാക്ക്, ഇഎംഐ കാഷ്ബാക്ക് സ്‌കീമുകള്‍ ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് / ഇഎംഐ സൗകര്യം വഴി അതിവേഗം ലോണ്‍, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

എസി വാങ്ങുമ്പോള്‍ വിലക്കിഴിവിനൊപ്പം സ്റ്റെബിലൈസര്‍ സൗജന്യമായും ലഭിക്കുന്നു. മികച്ച ഓഫറോടെ ആക്‌സസറീസുകളും വൈവിധ്യമാര്‍ന്ന മള്‍ട്ടി മീഡിയ പ്രൊഡക്ടുകളും മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. പവര്‍ബാങ്ക്, സ്മാര്‍ട്ട് വാച്ച്, ഇയര്‍ ബഡ്‌സ് എന്നിവയ്ക്ക് ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. സൂപ്പര്‍ കോംബോ ഓഫറിലൂടെ ആക്‌സസറി പ്രൊഡക്ടുകളും സ്വന്തമാക്കാം.

സര്‍വീസ് ചാര്‍ജില്‍ 50 ശതമാനം വരെ കിഴിവോടെ മൈജി കെയര്‍ സര്‍വീസ് പദ്ധതി, ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗാഡ്‌ജെറ്റുകള്‍ ബുക്ക് ചെയ്തു നിങ്ങള്‍ക്കരികില്‍ എത്തിക്കുന്ന മൈജി എക്‌സ്പ്രസ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ്. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും പ്രൊഡക്ടുകള്‍ ഷോപ്പ് ചെയ്യാം

Story Highlights – MyG 82nd showroom in Kadavanthara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top