ചികിത്സാ ചെലവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രിംകോടതി

താങ്ങാവുന്ന ചികിത്സാ ചെലവ് മൗലിക അവകാശമാണെന്ന് സുപ്രിംകോടതി. ചികിത്സലഭിയ്ക്കാനുള്ള അവകാശത്തിൽ താങ്ങാൻ സാധിയ്ക്കുന്ന ചെലവിൽ ഉള്ള ചികിത്സ ഉൾപ്പെടുന്നു ഇതിനായി സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടവും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.

ദുരന്തനിവാരണ നിയമപ്രകാരം പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണൻ, ആർ.സുഭാഷ് റെഡ്ഡി, എം.ആർ. ഷാ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. മിതമായ നിരക്കിൽ ചികിത്സയ്ക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. സംസ്ഥാനങ്ങളോ പ്രാദേശിക ഭരണകൂടങ്ങളോ നടത്തുന്ന ആശുപത്രികളിൽ കൂടുതൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കോടതി നീരീക്ഷിച്ചു.

Story Highlights – Supreme Court has directed that adjustments be made in the cost of treatment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top