ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (19-12-2020)
കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് മുന്നിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്.
പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും പ്‌ളസ് ടു പരീക്ഷ രാവിലെയും നടത്തും
പത്താം ക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാർച്ച് 17 മുതൽ രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച് കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നൽകുന്ന കാര്യം പരിശോധിക്കും.
തെരഞ്ഞെടുപ്പ് പരാജയം; കോണ്‍ഗ്രസിലെ തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ചേരുന്ന ഭാരവാഹി യോഗത്തില്‍ ഓരോ ജില്ലയിലേയും തോല്‍വിയുടെ കാരണം സംബന്ധിച്ച് സെക്രട്ടറിമാര്‍ കെപിസിസി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും.
പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകള്‍
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകളുടെ കുറ്റപ്പെടുത്തല്‍. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിലാണ് കിസാന്‍ സംഘര്‍ഷ് സമിതിയുടെ പ്രതികരണം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ തുറന്ന കത്തിന് കര്‍ഷക സംഘടനകള്‍ ഇന്ന് തുറന്ന മറുപടി നല്‍കും.
ഓപ്പറേഷന്‍ ലോട്ടസുമായി അമിത് ഷാ; ബംഗാളില്‍ രാഷ്ട്രീയ നീക്കങ്ങള്‍
ഓപ്പറേഷന്‍ ലോട്ടസുമായി അമിത് ഷാ ഇന്ന് എത്തുന്ന സാഹചര്യത്തില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ബംഗാള്‍ ഇപ്പോള്‍ വേദിയാകുന്നത്. അമിത്ഷാ വരുന്നതിന് മുന്നോടിയായ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടതോടെ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
Story Highlights – todays news headlines 19-12-2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here