Advertisement

തിരുവനന്തപുരത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

December 19, 2020
Google News 2 minutes Read

തിരുവനന്തപുരം ആറ്റിങ്ങലിൽ കുത്തേറ്റ് യുവാവ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)വാണ് മരിച്ചത്. സംഭവത്തെ തുടർന്ന് വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സഭവം. വാക്ക് തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. രാത്രി ഒൻപതരയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുകയും സമീപത്തുള്ള നഴ്സിംഗ് ഹോസ്റ്റലിനടുത്ത് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് പിന്നീട് മരണത്തിന് കാരണമായത്. മരിച്ച വിഷ്ണുവിന് മാതാപിതാക്കൾ ഇല്ല. സഹോദരിയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്.

Story Highlights – Young man stabbed to death by friend in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here