ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

കൊവിഡ് സഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിൽ ആഘോഷങ്ങളൊഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതു സംബന്ധിച്ച ഉത്തരവ് ദേവസ്വം ബോർഡ് പുറത്തിറക്കി.

ആഘോഷങ്ങൾ ഒഴിവാക്കി മതപരമായ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം. ഇതിനു പുറമേ വീടുകളിൽ പോയി പറ എടുക്കില്ല, ആന എഴുന്നെള്ളിപ്പ് ഒഴിവാക്കാനും നിർദേശമുണ്ട്.

നിലവിൽ, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലുമടക്കം ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല.

Story Highlights – Travancore Devaswom Board has decided to avoid celebrations in temples

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top