Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (23-12-2020)

December 23, 2020
Google News 1 minute Read

ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ

സിറിയ ആസ്ഥാനമായ ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ. തൃശൂര്‍, കോഴിക്കോട് സ്വദേശികളായ ഇവരുടെ വീട്ടില്‍ ഇന്നലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു.

അഭയ കേസ്; ശിക്ഷാവിധി ഇന്ന്

സിസ്റ്റര്‍ അഭയ കൊലപാതക കേസിലെ നിര്‍ണായക ശിക്ഷ വിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കുമെതിരായ ശിക്ഷയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കുക. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

ഇന്ന് കര്‍ഷകദിനം: പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരും രാജ്യവ്യാപക പ്രതിഷേധത്തില്‍

കര്‍ഷക ദിനമായ ഇന്ന് കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും രാജ്യവ്യാപക പ്രതിഷേധം. ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകരോടും പൊതുജനങ്ങളോടും കിസാന്‍ മുക്തി മോര്‍ച്ച അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകളും ബിജെപി ജനപ്രതിനിധികളുടെ വീടുകളും ഉപരോധിക്കും.

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ജനുവരിയില്‍; ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം

ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷന്‍ ജനുവരിയില്‍ തന്നെ ആരംഭിക്കും. ഡിസംബര്‍ അവസാന ദിവസങ്ങളില്‍ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. ഡല്‍ഹിയില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശിലനത്തിന്റെ ആദ്യഘട്ടം ഈ ആഴ്ച തന്നെ പൂര്‍ത്തി ആകുന്നതോടെയാകും വാക്‌സിന്‍ ഉപയോഗത്തിന്റെ അനുമതി നല്‍കുക.

Story Highlights – todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here