Advertisement

അലങ്കമാലി പിന്നിട്ടു; ഷാനവാസ് നരണിപ്പുഴയുമായി ആംബുലൻസ് ഉടൻ കൊച്ചിയിലെത്തും

December 23, 2020
Google News 1 minute Read

അലങ്കമാലി പിന്നിട്ടു; ഷാനവാസ് നരണിപ്പുഴയുമായി ആംബുലൻസ് ഉടൻ കൊച്ചിയിലെത്തും

അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചി ആസ്റ്റർ മെ‍ഡ്സിറ്റിയിൽ എത്തിക്കും. ഷാനാവാസുമായി കോയമ്പത്തൂരിൽ നിന്ന് തിരിച്ച പ്രത്യേക ആംബുലൻസ് അങ്കമാലി പിന്നിട്ടു.

ജീവന്‍ നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുവരുന്നത്. K L 09 AK 3990 ആണ് ആംബുലൻസ് നമ്പർ. ഷാനവാസിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും രം​ഗത്തെത്തിയിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിയിരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here