Advertisement

കാർഷിക നിയമം: സംസ്ഥാനം ബദൽ നിയമം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ചെന്നിത്തല

December 23, 2020
Google News 2 minutes Read
chennithala writes to cm demanding new farm law

കാർഷിക നിയമത്തിൽ സംസ്ഥാനം ബദൽ നിയമം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇനി പ്രമേയമല്ല വേണ്ടത് എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങൾ റദ്ദ് ചെയ്യുവാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം പാസാക്കാനായി നിയമസഭാ സമ്മേളനം ഇന്ന് വിളിച്ചിരുന്നു. എന്നാൽ ഇതിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഇനി പ്രമേയമല്ല മറിച്ച് നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന് ചെന്നിത്തല കത്തിൽ വ്യക്തമാക്കി.

കൃഷി ഒരു സംസ്ഥാന വിഷയമായതിനാൽ രാജസ്ഥാൻ, ഛത്തീസ്​ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ നടത്തിയ നിയമനിർമാണത്തിന്റെ ചുവടുപിടിച്ച് കേരളവും ഒരു നിയമനിർമാണം നടത്തി കേന്ദ്ര നിയമത്തെ മറികടക്കണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതിനായി ക്യാബിനറ്റ് അടിയന്തര തീരുമാനമെടുക്കണമെന്നും മറ്റ് നടപടികളിലേക്ക് കടക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Story Highlights – chennithala writes to cm demanding new farm law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here