തിരുവനന്തപുരത്ത് കൊലക്കേസ് പ്രതികൾ തടവ് ചാടി

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതികൾ തടവ് ചാടി. തിരുവനന്തപുരം നെട്ടൂകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് കൊലക്കേസ് പ്രതികൾ തടവ് ചാടിയത്.
ആര്യ കൊലക്കേസ് പ്രതി രാജേഷ്, മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസൻ എന്നിവരാണ് രക്ഷപ്പെട്ടത്. ജോലിക്കായി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് എത്തിച്ചതായിരുന്നു ഇവരെ.
ചാടിപ്പോയ പ്രതികൾക്കായി ജയിൽ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും പൊലീസ് നിർദേശം നൽകി.
Story Highlights – thiruvananthapuram murder case culprits escaped jail
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News