അഫ്​ഗാനിൽ വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു

അഫ്ഗാനിസ്ഥാനിൽ വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റു മരിച്ചു. അഫ്ഗാനിലെ കൊഹിസ്താൻ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ ആയുധധാരിയാണ് ഫ്രെഷ്തയ്ക്ക് നേരെ വെടിയുതിർത്തത്. വെടിവയ്പിൽ ഫ്രെഷ്തയുടെ സഹോദരനും പരുക്കേറ്റു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമപ്രവർത്തകൻ റഹ്മത്തുല്ല നിക്സാദും ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻ ഫോറം ഓഫ് അഫ്ഗാൻ മേധാവി യൂസഫ് റഷീദും കൊല്ലപ്പെട്ടിരുന്നു.

Story Highlights – Afghan woman activist Freshta Kohistani gunned down in Kapisa province

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top