സച്ചിയുടെ ജന്മദിനമായ ഇന്ന് തന്നെ അനിലിനേയും മരണം കൊണ്ടുപോയി : സംവിധായകൻ രഞ്ജിത്ത്

anil dead on sachi birthday says renjith

വളരെ വേദനാജനകമായ വാർത്തയാണ് അനിലിന്റെ വിയോ​ഗമെന്ന് സംവിധായകൻ രഞ്ജിത്ത് ട്വന്റിഫോറിനോട്.

‘2020 ആർക്കും തന്നെ നല്ല വാർത്തകൾ തരാത്ത വർഷമായി. എന്റെ വളരെ ജൂനിയറായി പഠിച്ച വ്യക്തിയാണ്. മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ലൊക്കേഷനിലാണ് അനിലിനെ അവസാനമായി കാണുന്നത്. സച്ചിയുടെ ജന്മദിനമായ ഇന്ന് തന്നെ അനിലിനേയും മരണം കൊണ്ടുപോയി എന്നത് വളരെ വേദനാജനകമാണ്. ഒരുപാട് ദൂരം പോകാനുണ്ടായിരുന്ന മികച്ച നടനായിരുന്നു അനിൽ. തളച്ചിടപ്പെടേണ്ട നടനായിരുന്നില്ല’-രഞ്ജിത്ത് പറ‍ഞ്ഞു.

നടനെന്ന നിലയിൽ അനിലിന്റെ ശരിയായ മുഖം ലോകം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. നായാട്ട് എന്ന ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ് അനിലിന്റേത്. ഇനി എന്തെല്ലാമോ ചെയ്യാനുണ്ടായിരുന്നു അനിലിന് എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Story Highlights – Anil Nedumangad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top