ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. ആരിഫ് മുഹമ്മദ് ഖാൻ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമെന്ന് വിമർശനം. ആരിഫ് മുഹമ്മദ് ഖാനെ ആർഎസ്എസ് നിയോഗിച്ചത് അവരുടെ അജണ്ട വേഗത്തിലാക്കാൻ വേണ്ടിയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്നും സിപിഐ മുഖപത്രത്തിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ഡിസംബർ 23 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ നേരത്തെ ഗവർണർ തള്ളിയിരുന്നു. എന്നാൽ, ഡിസംബർ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാൻ തീരുമാനിച്ച സർക്കാർ അതിനുള്ള ശുപാർശ ഗവർണർക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. അതേസമയം, കാർഷിക നിയമങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന പരാമർശം ഗവർണർ വായിക്കുമോ എന്നതാണ് നിർണായകം.

Story Highlights – CPI news paper with harsh criticism against the governor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top