തിരുവനന്തപുരത്ത് ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച സംഭവം; അന്വേഷണം കേരളത്തിന് പുറത്തേക്ക്

drug mafia behind theft in Thiruvananthapuram; Police

തിരുവനന്തപുരത്ത് ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു പൊലീസ്. മോഷണം നടത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ എട്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു. പ്രതികള്‍ക്ക് ലഹരിമരുന്നെത്തുന്ന ബാംഗ്ലൂരിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം.

Read Also : തിരുവനന്തപുരം നഗരത്തില്‍ കടകള്‍ അടിച്ച് തകര്‍ത്ത് മോഷണം; പിന്നില്‍ ലഹരി മാഫിയയെന്ന് പൊലീസ്

അവധി ദിവസമായതിനാല്‍ ഇന്നലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനായില്ല. പ്രതികള്‍ തിരുവല്ലം എസ്‌ഐ യുടെ വയര്‍ലെസ് തട്ടിയെടുത്തു നശിപ്പിക്കുകയും ചെയ്തിരുന്നു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

പ്രതികള്‍ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ രണ്ടര കിലോ കഞ്ചാവും പിടികൂടിയ സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. മുട്ടയ്ക്കാട് സ്ത്രീയുടെ മാല പിടിച്ചു പറിച്ച സംഭവത്തിലും ഇതേ സംഘം തന്നെയെന്നാണ് പൊലീസ് കണ്ടെത്തല്‍.

തിരുവനന്തപുരം മണക്കാട്, കമലേശ്വം മേഖലകളില്‍ കടകള്‍ അടിച്ച് തകര്‍ക്കുകയും മോഷണം നടത്തുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളെ പിടികൂടാനെത്തിയ തിരുവല്ലം പൊലീസിന് നേരെയായിരുന്നു ശാന്തിപുരത്തിനടുത്ത് വച്ച് ആക്രമണമുണ്ടായത്. പൊലീസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും ജീപ്പ് പൂര്‍ണമായും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

Story Highlights – drung mafia, thiruvanathapuram, attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top