കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍; രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യം

kpcc poster

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ എംഎല്‍എ ക്വാട്ടേഴ്‌സിന് മുന്‍വശത്തും കൂറ്റന്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദിരാ ഭവന് മുന്നിലെ പോസ്റ്ററുകളില്‍ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്.

Read Also : ഇടുക്കി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ പരക്കെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. തൃശൂരില്‍ കെ മുരളീധരനെ പിന്തുണച്ചും കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് എതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ കുറ്റപ്പെടുത്തിയായിരുന്നു പോസ്റ്ററുകള്‍.

Story Highlights – kpcc, rahul gandhi, poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top