താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്

താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ചുരത്തിന്റെ ആറാം വളവില്‍ കെഎസ്ആര്‍ടിസി സ്‌കാനിയാ ബസ് തകരാറിലായതോടെയാണ് ഗതാഗത കരുക്ക് ഉണ്ടായത്. അടിവാരം മുതല്‍ വ്യൂ പോയിന്റ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഇന്ന് രാവിലെ 5.45 ഓടെയാണ് കെഎസ്ആര്‍ടിസി ബസ് തകരാറിലായി വഴിയില്‍ കുടുങ്ങിയത്. നിലവില്‍ ചുരം സംരക്ഷണ സമിതിയും പൊലീസും സ്ഥലത്ത് എത്തി വാഹന ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

Story Highlights – Huge traffic jam at Thamarassery pass

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top